മാനഭംഗക്കേസ്: പ്രൊഫ. രാജനു ജാമ്യം

Webdunia
ശനി, 29 ജൂണ്‍ 2013 (17:29 IST)
PRO
ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ ലോ കോളേജ് അദ്ധ്യാപകന്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ചാത്തന്നൂര്‍ പൊലീസാണ്‌ പ്രൊഫസര്‍ രാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് അന്വേഷണം പൂര്‍ത്തിയായെന്നും പ്രതി മുങ്ങുമെന്നു കരുതുന്നില്ലെന്നും കാട്ടി പൊലീസ് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ രാജനു ഹൈക്കോടതി ജഡ്ജി ഭവദാസന്‍ ജാമ്യം അനുവദിച്ചത്.

250,000 രൂപയുടെ സ്വന്തം ജാമ്യത്തിലും അതേ തുകയ്ക്ക് മറ്റൊരു ആള്‍ ജാമ്യത്തിലുമാണ്‌ രാജനെ പൊലീസ് ജാമ്യം നല്‍കി വിട്ടയച്ചത്.