പോലീസ് അന്വേഷിക്കുന്ന പ്രധാനപ്പെട്ട കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതിന് സ്ഥിഅരം സംവിധനം ഉണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്. മന്ത്രി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
മുത്തൂറ്റ് പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ട കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഐ.ജിയും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകര്‍ക്ക് കേസ് അന്വേഷണ വിവരങ്ങള്‍ നല്‍കിയത് ശരിയായില്ലെന്ന് ചൊവ്വാഴ്ച ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഇതേതുടര്‍ന്നുണ്ടായ മാധ്യമ വിചാരണയും മാധ്യമങ്ങളുടെ അന്വേഷണവും കേസിന്റെ വിചാരണയെ ബാധിക്കുമെന്നു ആശങ്കയും ജസ്റ്റിസ് എം. ശശിധരന് നായര്‍ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.