പിസി ജോര്‍ജ് നിലനില്‍ക്കുന്നത് മാധ്യമങ്ങളിലൂടെയെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണി. മന്ത്രിസഭയിലേക്ക് ഗണേഷ് കുമാര്‍ തിരിച്ചുവരുന്നതില്‍ അധാര്‍മികതയില്ല, വീണ്ടും മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരുടെ എണ്ണം നോക്കിയല്ല മന്ത്രിസ്ഥാനം നല്‍കുന്നത്. എതു സ്ഥാനത്തിനും അര്‍ഹനാണ് രമേശ് ചെന്നിത്തലയെന്നും കെ എം മാണി പറഞ്ഞു. നേരത്തെ ഗണേഷ് വീണ്ടും മന്ത്രിയാകുന്നതിനെ എതിര്‍ത്ത് പി സി ജോര്‍ജ് രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാണി നിലപാട് വ്യക്തമാക്കിയത്,
ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്ക് പദവി നല്‍കിയത് ഗണേഷിന് നഷ്ടപ്പെട്ട മന്ത്രിസ്ഥാനത്തിന് പകരമാണെന്നും ഗണേഷ് വീണ്ടും മന്ത്രിയാകുന്നതിനെ മുഖ്യമന്ത്രിയോ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോ താല്പര്യമെടുക്കില്ലെന്നുമായിരുന്നു ജോര്‍ജിന്റെ നിലപാട്.