മാണിയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിയാകുക വി എസിന്റെ ല‌ക്‍ഷ്യം: പിള്ള

ബുധന്‍, 27 ഫെബ്രുവരി 2013 (14:22 IST)
PRO
PRO
കെ എം മാണിയെ കൂട്ടുപിടിച്ച്‌ മുഖ്യമന്ത്രിയാവുകയാണ്‌ വി എസിന്റെ ലക്‍ഷ്യമെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. യുഡിഎഫില്‍ ഒരിലപോലും അനങ്ങിയിട്ടില്ലെന്നാണ്‌ മുഖ്യമന്ത്രി പറയുന്നതെങ്കിലും രണ്ടില അനങ്ങിയെന്ന്‌ പിള്ള പറഞ്ഞു. കെ എം മാണിയെ എല്‍ ഡി എഫിലേക്ക് സ്വാഗതം ചെയ്ത വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വി എസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി എല്‍ ഡി എഫിലേക്ക് പോകില്ലെന്ന് കെ എം മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. യു ഡി എഫിനെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്‍ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണിമാറ്റത്തെക്കുറിച്ച്‌ കേരളകോണ്‍ഗ്രസ്‌ ചര്‍ച്ചചെയ്‌തിട്ടില്ലെന്ന്‌ മന്ത്രി പി ജെ ജോസഫ്‌ പറഞ്ഞു. ചര്‍ച്ചചെയ്യേണ്ട ആവശ്യവുമില്ല. മുന്നണിമാറ്റത്തെ കുറിച്ചുള്ള വി എസിന്റേയും മാണിയുടേയും പ്രസ്‌താവനകള്‍ സൈദ്ധാന്തിക തലത്തിലുള്ളതാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു

വെബ്ദുനിയ വായിക്കുക