മാണിയും മകനും ഒളിവിലെന്ന് പി സി ജോർജ്

Webdunia
ബുധന്‍, 3 മെയ് 2017 (13:54 IST)
കോട്ടയത്ത് സിപിഎമ്മുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെ എം മാണി ചെയ്തത് കുതികാൽ വെട്ടലാണെന്ന് പി സി ജോർജ് എംഎൽഎ. നാണംകെട്ട പരിപാടിയാണ് മാണി ചെയ്തതെന്നും പി എജ് ജോസഫ് ഇതുസംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 
മാണിയും മകനും ഒളിവിലാണെന്നും അവര്‍ ചെയ്തത് കുതികാല്‍വെട്ടാണെന്നും പൂഞ്ഞാർ ആശാൻ ആരോപിച്ചു. മാണി ചെയ്ത വഞ്ചനയോട് മാണിയുടെ എംഎല്‍എമാര്‍ക്ക് എതിരഭിപ്രായം ആണുള്ളത്. കേരളാ കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
സിപിഎമ്മിന്റെ പിന്തുണയോടെ നടത്തിയ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ തളളിയാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന അട്ടിമറി നീക്കത്തിലൂടെയാണ് സിപിഎം പിന്തുണ ഉറപ്പിച്ച കേരള കോണ്‍ഗ്രസ് ഭരണം നേടിയെടുത്ത‌ത്. 
 
കേരള കോണ്‍ഗ്രസ് എമ്മിന്റെ ആറ് പ്രതിനിധികള്‍ക്കൊപ്പം സിപിഎമ്മിന്റെ ആറ് അംഗങ്ങളും സഖറിയാസ് കുതിരവേലിക്ക് അനുകൂലമായി വോട്ട് ചെയ്തു. അവസാന നിമിഷത്തിലായിരുന്നു ഈ ചുവടുമാറ്റം. നേരത്തെ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച കരാര്‍ മാണി വിഭാഗം ലംഘിച്ചതില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്.
 
സിപിഐയുടെ പിന്തുണയില്ലാതെയാണ് മാണി വിഭാഗത്തെ സിപിഎം കുടെ നിര്‍ത്തിയത്. സിപിഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കണ്ട എന്നായിരുന്നു സിപിഐയുടെ നിലപാട്.
 
Next Article