മലപ്പുറത്ത് വീണ്ടും അപകടം: പത്തുപേര്‍ക്ക് പരുക്ക്

ഞായര്‍, 8 സെപ്‌റ്റംബര്‍ 2013 (13:28 IST)
PRO
അപകടങ്ങള്‍ തുടര്‍ക്കഥയായതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കര്‍ശനമായിരിക്കേ വീണ്ടും അപകടം. വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് പത്തു പേര്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞയാഴ്ച മലപ്പുറത്ത് ഓട്ടോറിക്ഷയില്‍ ബസിടിച്ച് എട്ടു പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം അമിത വേഗതയില്‍ വന്ന ബസ് നിയന്ത്രണംവിട്ട് മറിച്ച് 13 പേര്‍ മരിച്ചതോടെ പരിശോധന കര്‍ശനമാക്കിയിരുന്നു.

ഇന്നലെ മഞ്ചേരിക്കു സമീപം സ്വകാര്യബസും മിനിലോറിയുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക