മമ്മൂട്ടിക്ക് വോട്ടില്ല, പട്ടികയില്‍ നിന്ന് ഒഴിവാക്കി!

Webdunia
വ്യാഴം, 10 ഏപ്രില്‍ 2014 (09:10 IST)
PRO
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. ഷൂട്ടിംഗില്‍ നിന്ന് ഇടവേളയെടുത്ത് വോട്ട് ചെയ്യാനായി മമ്മൂട്ടി പനമ്പള്ളിനഗറിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേരില്ല എന്ന വിവരം മമ്മൂട്ടി അപ്പോഴാണ് മനസിലാക്കിയത്.

തന്‍റെ പേര്‌ വോട്ടര്‍പട്ടികയില്‍ നിന്നൊഴിവാക്കിയത് ഏത് സാഹചര്യത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ്‌ ഗാന്ധിനഗറിലെ സ്കൈലൈന്‍ വില്ലയിലെ വിലാസത്തിലാണ്‌. ഈ വിലാസത്തില്‍ തന്നെയാണ് മുമ്പും വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നത്‌. അഡ്രസ്‌ മാറ്റാനായി മമ്മൂട്ടി അപേക്ഷ നല്‍കിയിരുന്നതുമില്ല.

എന്നാല്‍ ഇപ്പോള്‍ വോട്ട് ചെയ്യാനായി എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് തിരിച്ചറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലിലാണ് മെഗാസ്റ്റാര്‍.