മന്നത്ത് പത്മനാഭന്‍ ഇരുന്നിടത്ത് ഇപ്പോഴിരിക്കുന്നത് മന്ദബുദ്ധി: വെള്ളാപ്പള്ളി

Webdunia
വെള്ളി, 28 ഫെബ്രുവരി 2014 (15:05 IST)
PRO
PRO
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്നത്ത് പത്മനാഭന്‍ ഇരുന്നിടത്ത് ഇപ്പോഴിരിക്കുന്നത് മന്ദബുദ്ധിയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. അല്ലെങ്കില്‍ താന്‍ പോപ്പ് ആണെന്ന് പറയുമോ? കനക സിംഹാസനത്തില്‍ ഇരിക്കുന്നത് ശുനകനോ ശുംഭനോ ആണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

മാന്യമാരെ ചവിട്ടി താഴ്ത്തുന്നത് സുകുമാരന്‍ നായരുടെ ശീലമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍എസ്എസിന്‍െറ തന്ത്രമാണ് ഇപ്പോള്‍ കാണുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മന്നം സമാധിയില്‍ പോകരുതായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.