മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മുന്നണിയിലെ ചെറുഘടകകക്ഷികളെ അവഗണിച്ചില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ നിന്ന് താന്‍ സംസ്ഥാനത്തേക്ക് മടങ്ങിയതു തന്നെ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസുമായി നേരിട്ട് ബന്ധിക്കുന്ന കാര്യമാണെങ്കിലും യുഡിഎഫിനെ ബാധിക്കുന്ന കാര്യമാണെങ്കിലും ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യും. ഘടകകക്ഷികളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തീരുമാനമായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക. കേരളത്തിലെത്തിയ ശേഷം സോഷ്യലിസ്റ് ജനത നേതാവ് വിരേന്ദ്രകുമാറുമായി സംസാരിച്ചു. അതുകഴിഞ്ഞ് കുഞ്ഞാലിക്കുട്ടിയും കെഎം മാണിയുമായും പിന്നീട് ഷിബു ബേബി ജോണുമായും അനൂപ് ജേക്കബുമായും സംസാരിച്ചു. ആര്‍ ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഉടന്‍ സംസാരിക്കുമെന്നും ആരെയും ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭാ പുസംഘട സംബന്ധിച്ച ചര്‍ച്ചകളില്‍ തങ്ങളെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫിലെ ചെറുഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് -ബിയും കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരും ജെഎസ്എസും രംഗത്തെത്തിയിരുന്നു.