സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയ മൂന്നു രാഷ്ട്രീയ കൊലപാതകങ്ങളുടെ കേസ് ഡയറികള്‍ പൊലീസിനു ലഭിച്ചു. മൂന്നാര്‍ ഡിവൈഎസ്പി കേസ് ഡയറികള്‍ അന്വേഷണ സംഘത്തിനു കൈമാറി. വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ എം എം മണിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
മണി പറഞ്ഞ കൊലപാതകങ്ങളുടെ കേസ് ഡയറികള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഡി ജി പി ജേക്കബ് പുന്നൂസ് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. പ്രസംഗത്തില്‍ മണി പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അന്നത്തെ കേസ് അന്വേഷണത്തില്‍ പരിഗണിച്ചിട്ടുണ്ടോയെന്നും ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നാണ് നിര്‍ദേശം.
സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇടുക്കി എസ്പിക്കു നിര്‍ദേശം നല്‍കിയത്. മുള്ളഞ്ചിറ മത്തായി വധക്കേസില്‍ പൊലീസിനു സ്വമേധയാ അന്വേഷണമാകാമെന്ന് അടിമാലി കോടതി പ്രസ്താവിച്ചിരുന്നു.