മട്ടന്നൂരില്‍ ഇ പി ജയരാജന്‍ വിജയത്തിലേക്ക്; പത്‌മജ പിന്നില്‍, കെ മുരളീധരന്‍ മുന്നില്‍

Webdunia
വ്യാഴം, 19 മെയ് 2016 (09:31 IST)
നിയമസഭാ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ അറിഞ്ഞുതുടങ്ങിയപ്പോള്‍ തൃശൂര്‍ മണ്ഡലത്തില്‍ പത്മജ വേണുഗോപാല്‍ പിന്നില്‍. സി പി ഐയുടെ വി എസ് സുനില്‍കുമാര്‍ വ്യക്തമായ ലീഡോടെ മുന്നേറുന്നു. അതേസമയം, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ മുന്നിലാണ്. കുമ്മനം രാജശേഖരന്‍ അവിടെ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. മട്ടന്നൂരില്‍ ഇ പി ജയരാജന്‍ 15000ന് മ്മേല്‍ ലീഡുയര്‍ത്തി വിജയം ഉറപ്പിച്ചു.
 
പത്തനാപുരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. തുടക്കം മുതല്‍ തന്നെ വ്യക്തമായ മുന്നേറ്റമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഗണേഷ്കുമാര്‍ നടത്തുന്നത്.
 
പത്തനംതിട്ട ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് മുന്നേറുകയാണ്. കോന്നിയില്‍ അടൂര്‍ പ്രകാശിനെ പിന്തള്ളി സി പി എം സ്ഥാനാര്‍ത്ഥി സനല്‍കുമാര്‍ മുന്നിലാണ്. ആറന്‍‌മുളയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് മുന്നിലാണ്. അരുവിക്കരയില്‍ സിറ്റിംഗ് എല്‍ എല്‍ എ ശബരീനാഥന്‍ മുന്നിലാണ്. തൃപ്പൂണിത്തുറയില്‍ കെ ബാബു മുന്നിലാണ്.
 
സംസ്ഥാനത്ത് ബി ജെ പി അക്കൌണ്ട് തുറക്കുമോ? വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ നേമം മണ്ഡലത്തില്‍ ഒ രാജഗോപാല്‍ മുന്നിലാണ്. കാസര്‍കോടും എന്‍ ഡി എ മുന്നിലാണ്.
 
ഇരിക്കൂറില്‍ കെ സി ജോസഫ് മുന്നിലാണ്. കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളി മുന്നിലാണ്. തലശ്ശേരിയില്‍ സി പി എം സ്ഥാനാര്‍ത്ഥി എ എം ഷംസീര്‍ മുന്നിലാണ്. കല്യാശേരിയില്‍ ടി വി രാജേഷ് മുന്നിലാണ്. മാനന്തവാടിയില്‍ പി കെ ജയലക്‍ഷ്മി പിന്നിലാണ്. 
Next Article