മകളെ കാമുകന് കാഴ്ചവച്ച അമ്മയ്ക്ക് തടവുശിക്ഷ

Webdunia
ചൊവ്വ, 23 നവം‌ബര്‍ 2010 (15:40 IST)
PRO
പന്ത്രണ്ടുകാരിയായ മകളെ കാമുകന് കാഴ്ചവച്ച അമ്മയ്ക്ക് തടവുശിക്ഷ. കാമുകനെയും കോടതി ശിക്ഷിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പെണ്‍കുട്ടിയുടെ അമ്മ സിന്ധുവിന് മൂന്നു വര്‍ഷം കഠിന തടവും കേസിലെ ഒന്നാം പ്രതിയായ കാമുകന്‍ കിഴക്കമ്പലം സ്വദേശി മഹേഷി(20)ന് അഞ്ചു വര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മഹേഷ് പിഴ അടച്ചില്ലെങ്കില്‍ നാലുവര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം.

സ്വകാര്യ ബസിലെ ജീവനക്കാരനായ മഹേഷും സിന്ധുവും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മഹേഷ് തന്നെ ഉപേക്ഷിച്ചുപോകുമോ എന്ന ഭയം മൂലമാണ് സിന്ധു തന്‍റെ പന്ത്രണ്ടുവയസുള്ള മകളെയും മഹേഷിന് കാഴ്ചവയ്ക്കാന്‍ തീരുമാനിച്ചത്.

ഇതിനായി ഭര്‍ത്താവില്ലാത്ത സമയത്ത് സിന്ധു മഹേഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന മകനെ സിന്ധു തന്നെ പുറത്തേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടുദിവസം മഹേഷിന് പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി നല്‍കുകയായിരുന്നു.