ഭൂമി തട്ടിപ്പ് കേസില്‍ മൂന്ന് വനപാലകര്‍ക്ക് സസ്പെന്‍ഷന്‍

Webdunia
ബുധന്‍, 23 ഏപ്രില്‍ 2014 (15:00 IST)
PRO
PRO
കൊട്ടക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മൂന്ന് വനപാലകരെ വനം വകുപ്പ് സസ്‌പെന്‍ഡു ചെയ്തു. പാമ്പാടുംചോല റേഞ്ചര്‍ അഗസ്റ്റിന്‍ പ്രസാദ് , ഫ്ലൈയിങ് സ്‌ക്വാഡ് റേഞ്ചര്‍ സുനില്‍ കുമാര്‍, ഡെപ്യൂട്ടി റേഞ്ചര്‍ എന്‍.പി പ്രസാദ് എന്നിവരെയാണ് മുഖ്യവനപാലകന്‍ വി. ഗോപിനാഥ് സസ്‌പെന്‍ഡ് ചെയ്തത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ സഹോരന്റെ ഭൂമിയിലെ മരം മുറിക്കാന്‍ അനുമതി നല്കിയതുമായി ബന്ധപ്പെട്ടാണ് സസ്‌പെന്‍ഷന്‍.

ഹൈറേഞ്ച് സംരക്ഷണസമിതിയുടെ ലീഗല്‍ അഡ്വൈസറായ ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും ഭൂമിയില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ ഗ്രാന്റിസ് മരങ്ങള്‍ വെട്ടി വെട്ടിക്കടത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതനുസരിച്ചു നടത്തിയ അന്വേഷണത്തിനായാണ് വനപാലകരെ സസ്പെന്‍ഡ് ചെയ്തത്.