പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരായ വിജിലന്‍സ് അന്വേഷണം സ്റ്റേചെയ്യാനാവില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വക ഭൂമി ബന്ധുവിന് അനര്‍ഹമായി പതിച്ചു നല്‍കിയെന്നാണ് വി എസ് അച്യുതാനന്ദനെതിരായ ആരോപണം.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയും വി എസിന്റെ പേഴ്സനല്‍ അസിസ്റ്റന്റുമായ എ സുരേഷാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു.