ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് ജീവനൊടുക്കി

Webdunia
തിങ്കള്‍, 23 ജൂലൈ 2012 (13:20 IST)
PRO
PRO
നീലേശ്വരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം ജീവനൊടുക്കി. ചായ്യോത്ത്‌ നാലുസെന്റ്‌ കോളനിയിലെ എം വി ബാലകൃഷ്ണനാ(62)ണ്‌ ജീവനൊടുക്കിയത്.

തിങ്കളാഴ്ച രാവിലെയാണ് ബാലകൃഷ്ണന്‍ ഭാര്യ നാരായണിയെ കുത്തി പരുക്കേല്‍പ്പിച്ച്‌ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്‌. ഗുരുതരമായി പരുക്കേറ്റ നാരായണിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജീവന്‍, രജനി, സരിത എന്നിവര്‍ മക്കളാണ്.