അശ്ലീല ചിത്രം കാണിച്ച് പത്തുലക്ഷം രൂപ ആവശ്യപ്പെട്ട ഭര്‍ത്താവ് പൊലീസ് പിടിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചെറുവയ്‌ക്കല്‍ സ്വദേശി ജയകൃഷ്‌ണ(30)നെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ സെപ്‌റ്റംബര്‍ 15 ന് വിവാഹിതനായ ജയകൃഷ്‌ണന്‍ സ്വന്തം ഭാര്യയെ നിരന്തരമായി പീഡിപ്പിച്ച് പണം ആവശ്യപ്പെട്ടിരുന്നു. പറഞ്ഞ തീയതിയ്‌ക്കുള്ളില്‍ 10 ലക്ഷം രൂപ എത്തിച്ചു നല്‍കിയില്ലെങ്കില്‍ കിടപ്പറ രംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിപ്പിക്കുമെന്ന് ജയകൃഷ്‌ണന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടുകാരെ വിവരം അറിയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഭാര്യ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.