ബൈക്ക് മോഷണം: രണ്ട് പേര്‍ പിടിയില്‍

Webdunia
വ്യാഴം, 24 ഒക്‌ടോബര്‍ 2013 (16:58 IST)
PRO
PRO
ബൈക്ക് മോഷണ കേസിനോട് അനുബന്ധിച്ച് രണ്ട് പേര്‍ അറസ്റ്റില്‍. പാറശാല പോണടുത്ത കുഴി കോളൂര്‍ മേലേ പുത്തന്‍ വീട്ടില്‍ ബൈജു (35), പഴയ ഉച്ചക്കട മടവിളാകം വീട്ടില്‍ വിഷ്ണു (25) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

മാല പിടിച്ചുപറി, ബൈക്ക് മോഷണം തുടങ്ങിയ നൂറോളം കേസുകളിലെ പ്രതിയാണു ബൈജു എന്നാണു പൊലീസ് പറയുന്നത്. മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്നാണു മാലപൊട്ടിക്കല്‍ നടത്തുന്നത്. മോഷ്ടിച്ച ബൈക്കുകള്‍ വില കുറച്ചു വില്‍ക്കുകയും ആശുപത്രികള്‍, ബസ് സ്റ്റാന്‍‍ഡ്,. ചന്തകള്‍ എന്നിവ കേന്ദ്രീകരിച്ചാണ്‌ ഇവര്‍ മോഷണം നടത്തുന്നത്. കൂടിയ തരം ബൈക്കുകളാണ്‌ ഇവര്‍ ഇഷ്ടപ്പെടുന്നത്.

പ്രതികളില്‍ നിന്ന് മോഷ്ടിച്ച നാലു ബൈക്കുകള്‍ കണ്ടെടുത്തു. പാറശാല, ആര്യനാട്, പൂജപ്പുര, മാര്‍ത്താണ്ഡം എന്നിവിടങ്ങളില്‍ നിന്നാണ്‌ ഇവര്‍ ഭൂരിഭാഗം ബൈക്കുകളും മോഷ്ടിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തി. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.