ബിജു രാധാകൃഷ്ണന് ജയിലിനുള്ളിലും വധഭീഷണി

വ്യാഴം, 21 നവം‌ബര്‍ 2013 (11:13 IST)
PRO
PRO
സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് ജയിലിനുള്ളിലും വധഭീഷണിയെന്ന് പരാതി. ബിജുവിന്റെ അഭിഭാഷകനായ എന്‍ വി സാനുവാണ് കൊല്ലം ജില്ല ജയില്‍ സുപ്രണ്ടിന് പരാതി നല്‍കിയത്. ബിജുവിന് ജയിലിനുള്ളില്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

അജ്മല്‍ കസബിനോട് കാണിച്ച മര്യാദയെങ്കിലും ബിജുവിനോട് കാണിക്കണം. ബിജുവിനെ കോടതിയില്‍ കൊണ്ടുപോകുന്നത് കന്നുകാലികളെ കൊണ്ടുപോകുന്നപോലെ വലിച്ചിഴച്ചാണ്. ഇതിലും ഭേദം വായില്‍ പഞ്ഞിതിരുകി മുഖംമൂടി അണിയിച്ചു കൊണ്ടുപോകുന്നതാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക