ബാര്‍കോഴ ആരോപണകേസില്‍ ബാര്‍ ഉടമ ബിജു രമേശിനെതിരെ സര്‍ക്കാര്‍ കോടതിയില്‍ . ബിജു രമേശിന്റെ നടപടികള്‍ മൂലമാണ് അന്വേഷണം നീളുന്നതെന്ന് സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.
പുതിയ ശബ്‌ദരേഖകള്‍ വരുന്നതു കൊണ്ടാണ് അന്വേഷണം നീളുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം, മാണിക്കെതിരായ കേസ് സി ബി ഐക്ക് വിടണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാന്‍ ബുധനാഴ്ചയിലേക്ക് മാറ്റി.
ഇതിനിടെ, ബാര്‍കോഴ ആരോപണക്കേസില്‍ മൊഴി നല്കിയ ബാറുടമകളില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും അനിമോന്‍ , ധനേഷ് എന്നിവരില്‍ നിന്നായിരിക്കും മൊഴിയെടുക്കുക. ബിജു രമേശ് കൈമാറിയ ശബ്‌ദരേഖകളുടെ സി ഡികള്‍ പരിശോധിച്ചതിനു ശേഷമാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.