കെ എം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന് വക്കീല്‍ നോട്ടീസ് അയയ്ക്കാന്‍ കേരളാ കോണ്‍ഗ്രസ് എം നേതൃയോഗത്തില്‍ തീരുമാനമായി. കോഴ ആരോപണം സംബന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.
ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തും. അതിന് സമിതിയെ നിയോഗിച്ചു. സമിതി അംഗങ്ങളെ പിന്നീട് അറിയിക്കും - കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് അറിയിച്ചു.
ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ പതിനെട്ടാം തീയതി കോട്ടയത്ത് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നടക്കും. കെ എം മാണിയുടെ രാജി ഉള്‍പ്പടെയുള്ള കടുത്ത തീരുമാനങ്ങളൊന്നും വേണ്ട എന്നും തീരുമാനമായിട്ടുണ്ട്.
അതേസമയം, കോഴ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ ബിജു രമേശിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ബാറുടമകളുടെ യോഗത്തില്‍ തീരുമാനമായി.