ബാലകൃഷ്‌ണ പിള്ള നാളെ രാജിവെയ്ക്കും

Webdunia
ശനി, 24 ജനുവരി 2015 (12:07 IST)
മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ള ഞായറാഴ്ച രാജിവെക്കും. വാര്‍ത്താചാനലിനോടാണ് പ്രതികരിക്കവേയാണ് പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.
 
രാജി കത്ത് എഴുതി വെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയാല്‍ ഉടന്‍ തന്നെ കത്തു കൈമാറുമെന്നും പിള്ള പറഞ്ഞു. എന്നാല്‍ ‍,പാര്‍ട്ടിക്ക് കിട്ടിയ മറ്റു പദവികള്‍ ഇപ്പോള്‍ രാജിവെയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ എം മാണിക്കെതിരെ പിള്ള രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് പിള്ളയെ യു ഡി എഫില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു. കോണ്‍ഗ്രസ് മുഖപത്രം വീക്ഷണവും പിള്ളയ്ക്ക് എതിരെ രംഗത്തു വന്നിരുന്നു.
 
യു ഡി എഫില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം സ്വയം രാജിവെക്കുമെന്നും നേരത്തെ തന്നെ പിള്ള വ്യക്തമാക്കിയിരുന്നു.