ബാലകൃഷ്‌ണ പിള്ളയ്ക്ക് എതിരെ വെള്ളാപ്പള്ളി

Webdunia
ശനി, 31 ജനുവരി 2015 (17:11 IST)
കേരള കോണ്‍ഗ്രസ് (ബി ) നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് എതിരെ എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ . ആത്മാഭിമാനം ഇല്ലാത്തയാളാണ് പിള്ളയെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. അഭിമാനം ഉണ്ടെങ്കില്‍ പിള്ള യു ഡി എഫ് വിട്ടു പോകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
ഒറ്റയ്ക്കു നിന്നാല്‍ 25, 000 വോട്ടു പോലും നേടാനുള്ളാ ബലം പിള്ളയുടെ പാര്‍ട്ടിക്കില്ല. എല്‍ ഡി എഫ് ആയാലും യു ഡി എഫ് ആയാലും പിള്ള ഭാരം തന്നെയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നാക്കിന്റെ ബലം കൊണ്ടു മാത്രമാണ് പിള്ള പിടിച്ചു നില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി.
 
അഴിമതി വിരുദ്ധതയുടെ കാര്യത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുമായി ബാലകൃഷ്‌ണപിള്ള ഒത്തുപോകുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.