ബാലകൃഷ്ണന്‍ വധം: അന്വേഷണത്തിന് പ്രത്യേകസംഘം

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (16:16 IST)
PRO
PRO
സിപിഎം പ്രവര്‍ത്തകനായിരുന്ന മാങ്ങാട് ബാലകൃഷ്ണന്‍ വധത്തോടനുബന്ധിച്ചുള്ള അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തു. തിരുവോണ ദിവസം ബന്ധുവിന്‍റെ മരണ വീട്ടില്‍ പോയി തിരികെ വരുന്നവഴി രാത്രി 9 മണിയോടെയായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്ന ബാലകൃഷ്ണനെ അക്രമികള്‍ കുത്തിവീഴ്ത്തിയത്.

കാഞ്ഞങ്ങാട് ഡിവൈഎസ്.പി തമ്പാന്‍റെ മേല്‍നോട്ടത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡില്‍ ഹോസ്ദുര്‍ഗ് സിഐ ബാബു പെരിങ്ങേത്ത്, ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്ഐ രാജേഷ്, അഡീഷണല്‍ എസ്ഐ ജോസ്, ഗ്രേഡ് എസ്.ഐ സുരേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടും.

സംഭവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കുട്ടാപ്പി എന്ന പ്രജിത്ത്, ഷിബു കടവങ്ങാനം, ഐഎന്‍ടിയുസി പ്രവര്‍ത്തകനായ മജീദ് എന്നിവര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയും ലോറി ക്ലീനറുമായ പ്രജിത്ത് അയല്‍സംസ്ഥാനത്തേക്ക് കടന്നതായും സൂചനയുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക