ബാര്‍ കോഴക്കേസ് അരുവിക്കരയില്‍ തെരഞ്ഞെടുപ്പു വിഷയമായി ഉന്നയിക്കുകയാണെങ്കില്‍ അത് ഇടതുമുന്നണിക്ക് തിരിച്ചടിയാകാതെയിരുന്നാല്‍ നല്ലതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ധനമന്ത്രി കെ എം മാണിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണം രാഷ്ട്രീയ കാപട്യമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് 309 സാക്ഷികളെ വിസ്തരിച്ചു. ആരും കെ എം മാണിക്കെതിരെ തെളിവു നല്‍കിയില്ല. മാണിക്കെതിരെ ആരും തെളിവു നല്‍കിയിട്ടില്ലെന്ന് മാധ്യമങ്ങളിലൂടെയാണ് മനസിലായത്. ഈ ആരോപണം രാഷ്ട്രീയ കാപട്യമായിരുന്നു. ഇതുവരെയുള്ള സാഹചര്യങ്ങളില്‍ നിന്ന് അങ്ങനെയാണ് മനസിലാക്കാനാകുന്നത് - ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ കുറ്റപത്രത്തിന് ആവശ്യമായ തെളിവില്ലെന്ന വിജിലന്‍സ് നിയമോപദേഷ്ടാവ് സി സി അഗസ്റ്റിന്റെ നിയമോപദേശം എ ഡി ജി പി ശരിവയ്ക്കുകയായിരുന്നു.
കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തേ പ്രതികരിച്ചിരുന്നു. വിജിലന്‍സ് നിലപാടിനെതിരെ ആക്ഷേപമുള്ളവര്‍ക്ക് കോടതിയില്‍ ചോദ്യം ചെയ്യാമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.