ബാര്‍കോഴ കേസില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്കിയ കത്തില്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണമില്ല. വി എസിന്റെ ആവശ്യം വിജിലന്‍സ് തള്ളിയതിനെ തുടര്‍ന്നാണ് ഇത്.
ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ കോഴ വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന മൂന്നു മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന വി എസിന്റെ ആവശ്യമാണ് വിജിലന്‍സ് തള്ളിയത്. കത്തിനോടൊപ്പം തെളിവായി സമര്‍പ്പിച്ച ബാറുടമകളുടെ ശബ്‌ദരേഖ അവ്യക്തമാണെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, എക്സൈസ് മന്ത്രി കെ ബാബു എന്നിവര്‍ക്ക് എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് കത്ത് നല്‍കിയത്.