ബസ് ചാര്‍ജ്: സര്‍ക്കാര്‍ നിലപാട് വൈകരുത്

Webdunia
വെള്ളി, 29 ജനുവരി 2010 (14:48 IST)
PRO
PRO
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വൈകരുതെന്ന് ഹൈക്കോടതി. നിരക്ക് വര്‍ദ്ധന സംബന്ധിച്ചുള്ള കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നാറ്റ്പാകിന്‍റെയും രവീന്ദ്രന്‍ നായര്‍ കമ്മീഷന്‍റെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകണം ബസ് ചാര്‍ജ്ക് വര്‍ദ്ധിപ്പിക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഫെയര്‍ സ്റ്റേജ്‌ നിശ്ചയിക്കുന്നത്‌ സംബന്ധിച്ചുള്ള പരാതികളില്‍ മൂന്നു മാസത്തിനകം തീരുമാനം എടുക്കണം. ബസ്‌ നിരക്കു തീരുമാനിക്കേണ്ടത്‌ സര്‍ക്കാരാണ്‌. ബസ്‌ നിരക്കു വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ചു വേണം നടപടിയെന്നും കോടതി നിര്‍ദേശിച്ചു.