ബന്ധുവായ ആണ്‍കുട്ടിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ അറസ്റ്റില്‍; സംഭവം കേരളത്തില്‍!

തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (12:53 IST)
PRO
PRO
പ്രായപൂര്‍ത്തികാത്ത ആണ്‍കുട്ടിയെ വശീകരിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചുവന്ന ബന്ധുവായ വീട്ടമ്മ അറസ്റ്റില്‍. ഓടനാവട്ടം ചെന്നാപ്പാറ കൂരിക്കോട്‌ ലിജോ ഭവനില്‍ രാജന്റെ ഭാര്യ ലിസി എന്ന്‌ വിളിക്കുന്ന വിജി (30) ആണ്‌ മുംബൈയില്‍ അറസ്‌റ്റിലായത്‌. തട്ടിക്കൊണ്ടുപോകല്‍, തടങ്കല്‍ പാര്‍പ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി വേഴ്‌ച നടത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌.

ആണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരന്റെ ഭാര്യയാണ്‌ അറസ്‌റ്റിലായ വിജി. വിജി ആണ്‍കുട്ടിയുമായി ദീര്‍ഘനാളായി അടുപ്പത്തിലായിരുന്നു. അടുത്ത ബന്ധുക്കളായിരുന്നതിനാല്‍ ഇരുവരെയും ആരും സംശയിച്ചില്ല. ഇതാണ് ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കാന്‍ വിജിക്ക് സഹായകമായത്.

അടുത്ത പേജില്‍: പഠനത്തിനായി എത്തി; ഒളിച്ചോടി പിടിയിലായി

PRO
PRO
മുംബൈയിലായിരുന്ന ആണ്‍കുട്ടി ഒരു വര്‍ഷം മുന്‍പാണ് പഠനത്തിനായി നാട്ടിലെത്തുന്നത്. കഴിഞ്ഞ 24ന്‌ ഓടനാവട്ടം ചെന്നാപ്പാറ സ്വദേശിയായ വെളിയം കോളനിയിലെ ടി വി ടി എംഎച്ച്‌എസ്‌എസിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന്‌ കാണിച്ച്‌ ബന്ധുക്കള്‍ പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അടുത്തദിവസം വിജിയെയും കാണാനില്ലെന്ന്‌ പിതാവ്‌ പോലീസില്‍ പരാതി നല്‍കി.

പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ വിജിയുടെ സ്‌കൂട്ടര്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെടുത്തിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീട്ടമ്മയെയും ആണ്‍കുട്ടിയെയും മുംബൈയില്‍നിന്നും പൊലീസ്‌ പിടികൂടിയത്‌. രണ്ട്‌ കുട്ടികളുള്ള ഇവര്‍ കുട്ടികളെ കുടുംബവീട്ടില്‍ ഏല്‍പ്പിച്ചശേഷമാണ്‌ നാടുവിട്ടത്‌. വിജിയുടെ ഭര്‍ത്താവ്‌ രാജന്‍ ഗള്‍ഫിലാണ്‌. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ വിജിയെ കോടതി റിമാന്റ്‌ ചെയ്‌തു.

വെബ്ദുനിയ വായിക്കുക