ബജറ്റ്: എംപി മാരുടെ യോഗം തുടങ്ങി

Webdunia
വെള്ളി, 6 ഫെബ്രുവരി 2009 (11:24 IST)
കേന്ദ്ര ബജറ്റ് സമ്മേളനത്തിനു മുന്നോടിയായിട്ടുള്ള കേരള എം പി മാരുടെ യോഗം തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്.

സംസ്ഥാനത്തെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം, തൈക്കാട് ഗസ്‌റ്റ് ഹൌസിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്.

ബജറ്റില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. റെയില്‍വേ ബജറ്റിനു മുന്നോടിയായി കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആറ്‌ എം പിമാര്‍ മാത്രമായിരുന്നു പങ്കെടുത്തത്‌.