ബംഗ്ലാദേശികള്‍ പിടിയില്‍; ഐബി അന്വേഷണം ഊര്‍ജിതമാക്കി
ശനി, 20 ഏപ്രില്‍ 2013 (19:55 IST)
PRO
PRO
പശ്ചിമ ബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കൊച്ചിയില്‍ ബംഗ്ലാദേശ് സ്വദേശികള്‍ എത്തിയതില്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ഊര്‍ജിതമാക്കി. കൊച്ചി കേന്ദ്രമാക്കി ബംഗ്ലാദേശികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ഐബിയ്ക്ക് ലഭിച്ച വിവരം. മനുഷ്യക്കടത്ത് നടത്തുന്നതിനിടെ പിടിയിലായ മുഹമ്മദ് ഖാലിമിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുകയാണ്. വ്യാജ രേഖകള്‍ ഉപയോഗിച്ച് 11 ബംഗ്ലാദേശികളെ കൊച്ചിയില്‍ എത്തിച്ചതിന് ഇക്കഴിഞ്ഞ 12നാണ് ഖാലിമിനെ അറസ്റ്റു ചെയ്തത്. കൊച്ചിയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് നിരന്തരം ഫോണ്‍ വിളികള്‍ നടക്കുന്നതായി ഐബിക്ക് ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം ഖാലിമില്‍ എത്തിയത്.
കൊച്ചിയില്‍ ആക്രിക്കച്ചവടം നടത്തുന്ന ഇയാള്‍ ഡല്‍ഹി സ്വദേശിയാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും ബംഗ്ലാദേശ് പൗരനാണെന്ന് ഐബിക്ക് തെളിവ് ലഭിച്ചു. ഡല്‍ഹിയില്‍ ഖാലിമിന് ആഡംബര വസതിയും വാഹനവും സ്വന്തമായുണ്ട്.