ഫ്ലാറ്റായി പ്ലാറ്റ്ഫോമില്‍പ്പോലും കയറല്ലേ!

Webdunia
വ്യാഴം, 23 ഫെബ്രുവരി 2012 (18:37 IST)
PRO
PRO
മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്താല്‍ തടവ് ശിക്ഷയെന്ന് റെയില്‍‌വേ. മദ്യപിച്ച് യാത്ര ചെയ്താല്‍ ആറ് മാസം തടവിനും പിഴയ്ക്കും ശിക്ഷിക്കുമെന്നാണ് റെയില്‍‌വേ അറിയിച്ചിരിക്കുന്നത്.

മദ്യപിച്ച് പ്ലാറ്റ്ഫോമില്‍ പോലും കയറിയാല്‍ ശിക്ഷിക്കുമെന്നാണ് റെയില്‍‌വേ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്രെയിനിലും പ്ലാറ്റ്ഫോമിലും ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും റെയില്‍‌വേ അറിയിച്ചു.

ട്രെയിനിലെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും മദ്യപരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ആര്‍ പി എഫ് സേഫ്റ്റി കമ്മിഷണര്‍ കെ ജെ ജോയി പറഞ്ഞു.