ഫോണ്‍ വിളിയില്‍ ഒന്നാമന്‍ മുഖ്യമന്ത്രി; ഫോണ്‍ ബില്‍- അഞ്ചു ലക്ഷം!

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (18:25 IST)
PRO
PRO
സംസ്ഥാന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോണ്‍ ബില്‍ തുക 53,76,263 രൂപയായി. ഇതിലും മുഖ്യന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ - 5,21,412 രൂപ. എന്നാല്‍ മൊബൈല്‍ ഫോണിലെ തുക വളരെ കുറവാണു താനും - കേവലം 767 രൂപ മാത്രം - എന്നാലും ഒന്നുണ്ട്‌, കണക്ഷന്‍ എടുത്തിട്ട്‌ ഏതാനും ആഴ്ചകളേ ആയുള്ളു എന്നോര്‍ക്കണം.

ഈ തുകയില്‍ ഓഫീസ് ഫോണിനു 3,48,287 രൂപയും വീട്ടിലേതിനു 1,44,296 രൂപയുമായപ്പോള്‍ സ്വന്തം മണ്ഡലത്തിലേത് 28,062 രൂപയുമാണ്‌. സിപിഐ നേതാവ്‌ പികെ രാജുവിന്‌ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ പ്രകാരമാനുള്ള വിവരമാണിത്‌.

ഫോണ്‍ വിളിയില്‍ രണ്ടാം സ്ഥാനം മന്ത്രി എംകെ മുനീറിനാണ്‌ - 4,23,405 രൂപ. എന്നാല്‍ ഏറ്റവും കുറവ് ഫോണ്‍ ബില്ലായത് മന്ത്രി പികെ ജയലക്ഷ്മിക്കാണ്‌ - 1,05,686 രൂപ. അതേ സമയം ചീഫ് വിപ്പ് പിസി ജോർജ്ജിന്റെ ബില്‍ തുക 75,292 രൂപ മാത്രമാണ്.