പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട യുവാക്കള്‍ അത് നല്‍കാത്തതിന്റെ പേരില്‍ കുട്ടിയെ നടു റോഡിലിട്ട് മര്‍ദ്ദിച്ചു. തുടര്‍ന്ന് വിവരം അറിഞ്ഞ പൊലീസ് യുവാക്കളായ പ്രതികളെ അറസ്റ്റ് ചെയ്തു.
കായംകുളം കണ്ണമ്പള്ളി ഭാഗത്തെ അന്‍സിലാ മന്‍സിലില്‍ ഹാഷിം (19), നിഷാന്സ് വീട്ടില്‍ നിനിഷല് നൌഷാദ് (20) എന്നീ യുവാക്കളെയാണു കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പല ദിവസങ്ങളായി ഇവര്‍ കുട്ടിയുടെ ഫോണ്‍ നമ്പരിനായി നിര്‍ബന്ധിച്ചിരുന്നു. ഇത് നല്‍കാത്തതിന്റെ പേരില്‍ സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴാണ് ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചത്.
എന്നാല്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത സിജാദ് എന്ന യുവാവിനെയും പ്രതികള്‍ മര്‍ദ്ദിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.