മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എഐടിയുസി ഫാഷിസ്റ്റ് വിരുദ്ധ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരിഹാസം ഉണ്ടായത്.
‘എന്റെ ഒരു സുഹൃത്തിനു ഫാഷിസം എത്തിയോ എന്നു സംശയമാണ്. ഫാഷിസം എവിടെ എത്തി, എത്ര സെന്റിമീറ്ററായി എന്നു നോക്കേണ്ട സമയമല്ല. അതുനോക്കിയിരുന്നാല് ഫാഷിസം എത്തുമ്പോള്‍ നമ്മള് ജീവനോടെ ഉണ്ടാകില്ല’. എന്നായിരുന്നു കാനത്തിന്റെ പ്രസ്താവന. പേരെടുത്ത് പറഞ്ഞില്ലെങ്കിലും കാനത്തിന്റെ വാക്കുകള്‍ പ്രകാശ് കാരാട്ടിനെ ലക്ഷ്യം വച്ചുള്ളതാണെന്ന്ത് വ്യക്തമായിരുന്നു.