മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്താല്‍ എന്താണ് കുഴപ്പമെന്നും 65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാം എന്ന് പറഞ്ഞതിന്റെ പേരില്‍ ലിച്ചി ആക്രമിക്കപ്പെട്ടത് എന്തിനാണെന്നുമായിരുന്നു റിമ ഫേസ്ബുക്ക്പോ സ്റ്റില്‍ ചോദിച്ചത്. ഇതിന് പിന്നാലെയായിരുന്നു റിമയെ കൂട്ടമായി ആക്രമിച്ച് മമ്മൂട്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയത്.
ആ സംഭവം ഒന്ന് ഒതുങ്ങിയപ്പോള്‍ അത് വീണ്ടും കുത്തി പൊക്കാന്‍ കുറെ എണ്ണം വന്നോളുമെന്നും ഫാന്‍സും ലിച്ചിയും തമ്മില്‍ ഉള്ള പ്രശ്‌നം അവര്‍ പറഞ്ഞു തീര്‍ത്തെന്നും ആ പ്രശ്‌നം ഇനി എന്തിനാ വീണ്ടും കുത്തി പൊക്കുന്നത് എന്നുമായിരുന്നു ഫാന്‍സിന്റെ പ്രതികരണം.റോള്‍ ആവാന്‍ ആണേല്‍ വേറെ വല്ല പണിയും നോക്കണമെന്നും ചിലര്‍ പ്രതികരിക്കുന്നു.
ഇപ്പോളും നിങ്ങളൊക്കെ അമ്മയുടെ മീറ്റിംഗിന് പോയാല്‍ യുവതാരങ്ങളെല്ലാം മമ്മൂക്കയുടെ സൗന്ദര്യം അസ്വദിക്കുന്നുണ്ടാകും. ആന്റികള്‍ കുറെ ഉണ്ട് മലയാള സിനിമയില്‍. താങ്കള്‍ ഉള്‍പ്പെടെ … പിന്നെ ആന്റി ഇത് ഒക്കെ വെറും ഷോ ഓഫ് ആണ് ഇന്നലെ ലിച്ചിയും ഇക്ക ഫാന്‍സും തമ്മില്‍ ഉണ്ടായ പ്രശ്‌നം അവിടെ പറഞ്ഞു തീര്‍ന്നു ഇത് ഇവിടെ പൊക്കി കൊണ്ട് വന്നതിന്റെ കാരണം മനസിലായില്ല. ഇതുപോലെ നിരവധി കമന്റുകള്‍ വരുന്നുണ്ട്.
രേഷ്മയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത് വന്നിരുന്നു. ഒരു സൂപ്പർതാരം തന്റെ അച്ഛനായി അഭിനയിക്കൂ എന്നുപറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും ചേർന്ന് ട്രോൾ ചെയ്തത്. എന്തിനാണ് ഇതൊക്കെ? അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം ചെയ്യാൻ കഴിയില്ലെന്നാണോ ഇക്കൂട്ടർ ചിന്തിക്കുന്നത്. അദ്ദേഹം അത് മികച്ചതാക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുൻകാല സിനിമകൾ നോക്കിയാൽ അത് മനസ്സിലാകുമെന്നും റീമ പറഞ്ഞിരുന്നു.