പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ടു നീതിയെന്ന് വിഎസ്

തിങ്കള്‍, 23 മാര്‍ച്ച് 2015 (09:36 IST)
പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും രണ്ടു നീതിയാണ്​സ്പീക്കര്‍ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ വനിത എം എല്‍ എമാരെ അപമാനിച്ച എം എല്‍ എമാര്‍ക്കെതിരെ നടപടി വേണമെന്നതും പ്രതിപക്ഷ എം എല്‍ എമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നതുമാണ്​ പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും പ്രതിപക്ഷനേതാവ്​പറഞ്ഞു.
 
അതേസമയം ഭരണപക്ഷ എം എല്‍ എമാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വനിത എം എല്‍ എമാരുടെ പരാതി ഒരുമിച്ചിരുന്ന് വീഡിയോ കണ്ടശേഷം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സസ്പെന്‍ഷന്‍ നടപടി അംഗീകരിക്കില്ലെന്ന് വി ശിവന്‍കുട്ടി എം എല്‍ എ പറഞ്ഞു. സഭയിലുണ്ടായ നാശനഷ്‌ടങ്ങളേക്കാള്‍ നാണക്കേടാണ്​കോ‍ഴ വാങ്ങിയ മാണി നിയമസഭയില്‍ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക