പോസ്റ്ററില്‍ പുകവലി: നടന്‍ മധുവിനെതിരേ കേസ്

Webdunia
ശനി, 30 നവം‌ബര്‍ 2013 (14:16 IST)
PRO
PRO
സിനിമാ നടന്‍ മധുവിനെതിരേ കേസ്. പുകവലി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ കൈയ്യൊപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ പുകവലിക്കുന്ന രംഗം ഉള്‍പ്പെടുത്തിയതിനാണ് കേസ്.

തിരുവനന്തപുരം ജില്ലാ ഹെല്‍ത്ത് ഓഫീസറാണ് മധുവിനെതിരെ പരസ്യ ചട്ടലംഘനത്തിന് കേസെടുത്തിരിക്കുന്നത്.