അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ കൂടുന്നു. അട്ടപ്പാടിയില്‍ ഇന്ന് ഒരു നവജാതശിശുകൂടി മരിച്ചു.
പാലൂര് ഊരിലെ മുരുകന്റെയും ഗിരിജയുടെയും ഒരുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പോഷകാഹാരക്കുറവാണ് മരണകാരണം. ആറ് മാസം തികഞ്ഞപ്പോള്‍ പിറന്ന് കുഞ്ഞിന് ഭാരം തീരെ കുറവായിരുന്നു.
ഇതോടെ അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് 53 ആയി. ഔദ്യോഗിക കണക്കുപ്രകാരം പോഷകാഹാരക്കുറവുമൂലം 22 കുട്ടികളും മറ്റുകാരണങ്ങളാല്‍ 31 കുട്ടികളുമാണ് അട്ടപ്പാടിയില്‍ മരിച്ചത്.