പത്തനംതിട്ടയില്‍ പോളിംഗ് ശതമാനം കുറഞ്ഞതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മണ്ഡലത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചതെന്നും ഉമ്മന്‍ചാണ്ടി ബംഗളുരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പത്തനംതിട്ടയില്‍ എല്ലാവര്‍ഷവും പോളിംഗ് കുറവാണ് അനുഭവപ്പെടാറ്. ഇത്തവണ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ചെറിയൊരു ശതമാനം അധിക പോളിംഗ് നടന്നു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.