പോലീസ്‌ പീഡനം വെച്ചുപൊറുപ്പിക്കാനാകില്ല: വി എസ്

Webdunia
വ്യാഴം, 7 ഫെബ്രുവരി 2013 (13:57 IST)
PRO
PRO
വനിതാ എംഎല്‍എമാരോട്‌ പോലീസ്‌ കാട്ടിയ പീഡനം വെച്ചുപൊറുപ്പിക്കാനാകില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. ധിക്കാരപരവും ജനാധിത്യ വിരുദ്ധവുമായ പ്രവര്‍ത്തികളാണ്‌ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്‌. അടി കൊണ്ട എംഎല്‍എമാര്‍ നേരിട്ട്‌ വന്ന്‌ പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്കെടുക്കാതെയാണ്‌ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്‌.

പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ച ശേഷമായിരുന്നു ജുഡീഷ്യല്‍ അന്വേഷണമെങ്കില്‍ പിന്നെയും മനസിലാക്കാവുന്നതാണെന്നും വി എസ്‌ പറഞ്ഞു. സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരായ ആരോപണം എഐസിസി പോലും അന്വേഷിക്കാന്‍ തയാറായിട്ടും നിലപാട്‌ മാറ്റാന്‍ ഉമ്മന്‍ചാണ്ടി തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.