സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന് ആക്രമിച്ച കേസില്‍ നഗരസഭാ ചെയര്മാന് റിമാന്‍ഡില്‍. മട്ടന്നൂര്‍ നഗരസഭ ചെയര്മാന് കെ ഭാസ്കരനെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കെ ഭാസ്കരന് മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
ഷുക്കൂര്‍ വധക്കേസിലാണ് പി ജയരാജനെ അറസ്റ്റുചെയ്തത്. അടുത്തിടെയാണ് മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് നടന്നത്. നഗരസഭയില്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തിയെങ്കിലും യു ഡി എഫ് വന്‍ നേട്ടമുണ്ടാക്കിയിരുന്നു.