പൊലീസില്‍നിന്ന്‌ രഹസ്യങ്ങള്‍ ചോരുന്നുവെന്ന് മന്ത്രി കെ സി ജോസഫ്

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (16:00 IST)
PRO
PRO
പൊലീസില്‍നിന്ന്‌ രഹസ്യങ്ങള്‍ ചോരുന്നുവെന്ന് മന്ത്രി കെ സി ജോസഫ്. മുഖ്യമന്ത്രിയുടെ പരിപാടികള്‍ രഹസ്യമാക്കിവെച്ചാലും ചോരുകയാണ്. പൊലീസിലെ രാഷ്‌ട്രീയമാണ്‌ ഈ പ്രവണതയ്‌ക്ക് കാരണമെന്നും കെ സി ജോസഫ്‌ പറഞ്ഞു.

സിപിഎം അനുഭാവമുളള പോലീസുകാരാണ്‌ വിവരങ്ങള്‍ ചോര്‍ത്തുന്നതിനു പിന്നില്‍. ഇതേക്കുറിച്ച്‌ അന്വേഷണം നടക്കുന്നുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തരമന്ത്രി പറയുമെന്നും മന്ത്രി പറഞ്ഞു.

പൊലീസിന്റെ ഭാഗത്തുനിന്ന്‌ സുരക്ഷാവീഴ്‌ചയുണ്ടായതായി കെ സുധാകരന്‍ എംപി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സംഭവത്തില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുടെ ബന്ധം അന്വേഷിക്കണമെന്ന്‌ കെ മുരളീധരന്‍ എംഎല്‍എയും ആവശ്യപ്പെട്ടിരുന്നു.