പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതികൾ അറസ്റ്റിൽ

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (17:33 IST)
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട മൂന്നു പേരെ പോലീസ് അറസ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ മെക്കോട് പനച്ചിക്കുഴി പുളിയരത്തല വീട്ടിൽ അജീഷ് എന്ന ഉണ്ണി (24), തട്ടിക്കൊണ്ടുപോകാൻ സഹായിച്ച കൊല്ലം ആദിച്ചനല്ലൂർ കുഴിവിള വീട്ടിൽ റിൻസി എന്ന ജാഫർ (31), മെക്കോട് പനച്ചിക്കുഴി കുഴിഞ്ഞാൻവിള വീട്ടിൽ അരുൺ (30 ) എന്നിവരാണ് പോലീസ് വലയിലായത്.
 
അജീഷ് പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോവുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജീഷാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തി. 
 
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജീഷും കുട്ടിയും ആദിച്ചനല്ലൂരുണ്ടെന്ന് കണ്ടെത്തി. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ഹരികുമാറിന്റ നേതൃത്വത്തിൽ പാറശാല സി.ഐ ജി.ബിനുവിനും സംഘവുമാണ് പ്രതികളെ അറസ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article