പെൺകുട്ടിയെ പീഡിപ്പിച്ച വിവാഹിതനായ യുവാവ് പിടിയിൽ

Webdunia
ശനി, 29 ജൂലൈ 2017 (16:06 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിവാഹിതനായ മുപ്പത്തിമൂന്നുകാരനെ പോലീസ് അറസ്റ് ചെയ്തു. പൂജപ്പുറം ജഗതി മൈത്രി നഗറിൽ മണൽപ്പുറം പുത്തൻവീട്ടിൽ മനോജാണ് ഇതുമായി ബന്ധപ്പെട്ട സിറ്റി ഷാഡോ പോലീസിന്റെ വലയിലായത്.
 
പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പരിചയം നടിച്ച് വശത്താക്കിയായിരുന്നു ഇയാൾ പീഡിപ്പിച്ചത്. ആദ്യം  കാറിൽ വച്ചും പിന്നീട് ഭീഷണിപ്പെടുത്തി ജഗതി പാലത്തിനടുത്തുള്ള വർഷോപ്പിനോട് ചേർന്നുള്ള മുറിയിൽ വച്ചും പീഡിപ്പിച്ചു. ഭീഷണിയെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. സംശയം തോന്നിയ വീട്ടുകാരാണ് ഷാഡോ പോലീസിന്റെ സഹായം തേടിയതും തുടർന്ന് പ്രതിയെ പിടികൂടിയതും. 
 
Next Article