പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പരിചയം നടിച്ച് വശത്താക്കിയായിരുന്നു ഇയാൾ പീഡിപ്പിച്ചത്. ആദ്യം കാറിൽ വച്ചും പിന്നീട് ഭീഷണിപ്പെടുത്തി ജഗതി പാലത്തിനടുത്തുള്ള വർഷോപ്പിനോട് ചേർന്നുള്ള മുറിയിൽ വച്ചും പീഡിപ്പിച്ചു. ഭീഷണിയെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. സംശയം തോന്നിയ വീട്ടുകാരാണ് ഷാഡോ പോലീസിന്റെ സഹായം തേടിയതും തുടർന്ന് പ്രതിയെ പിടികൂടിയതും.