മന്ത്രവാദം മറയാക്കി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവന്ന സ്വാമി അറസ്റ്റില്‍. പാറശ്ശേരി സൗപര്‍ണിക പുത്തന്‍വീട്ടില്‍ വിനോദ് സ്വാമിയാണ് പൊലീസ് പിടിയിലായത്.
പാറശ്ശേരിയിലെ കുടുംബക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. കടമ്പഴിപ്പുറം ഹൈസ്കൂളിനുസമീപം ജ്യോതിഷാലയവും ഫാന്സികടയും നടത്തിവരികയാണ്. ഇവിടെ ഒരു മുറിയില്‍വെച്ചായിരുന്നു തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ സംഭവം നടന്നത്.
മലപ്പുറം സ്വദേശികളായ പിതാവിനൊപ്പം പൂജയ്ക്കെത്തിയ രണ്ട് പെണ്‍കുട്ടികളെയാണ് സ്വാമി പീഡനത്തിനിരയാക്കിയത്. സ്വാമി പെണ്‍കുട്ടികളോടും പിതാവിനോടും കണ്ണടച്ചിരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടയിലാണ് പീഡന ശ്രമം നടത്തിയത്.
പീഡന ശ്രമത്തിനിടയില്‍ ഭയന്ന കുട്ടികള്‍ ഒച്ചവെച്ച് സംഭവം പിതാവിനെ അറിയിച്ചു. ബഹളംകേട്ട് നാട്ടുകാരും എത്തി പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് വിനോദിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ചെര്‍പ്പുളശ്ശേരി സി.ഐ. ചന്ദ്രമോഹനന്, എസ്.ഐ. സി. രാജപ്പന് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു. കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി.