പുനെയില്‍ പിടിയിലായ മാവോയിസ്റ്റ് നേതാക്കള്‍ക്ക് എതിരെ യുഎപിഎ ചുമത്തി. കഴിഞ്ഞ ദിവസം പുനെയില്‍ നിന്ന് അറസ്റ്റ് ചെയ്ത മലയാളികളായ മുരളി കണ്ണമ്പിള്ളിക്കും ഇസ്മായിലിനുമെതിരെയാണ് യു എ പി എ ചുമത്തിയിരിക്കുന്നത്.
ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ വ്യജപ്പേരുകളിലാണ് അറിയപ്പെട്ടിരുന്നതെന്നു പൊലീസ് പറഞ്ഞു.
അജിത്, തോമസ് ജോസഫ് എന്നീ പേരുകളിലാണു മുരളി അറിയപ്പെട്ടിരുന്നത്. പ്രവീണ്‍, ജയിംസ് മാത്യു എന്നീ പേരുകളില്‍ ആയിരുന്നു ഇസ്മായില്‍ വിവിധ ഇടങ്ങളില്‍ താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന തലേഗാവിലെ വീട്ടില്‍ നിന്നും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ശനിയാഴ്ചയാണു പുനെയില്‍ നിന്നും ഇരുവരെയും പിടികൂടിയത്.