താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ്കുമാര്‍. മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ പറഞ്ഞ് ചീഞ്ഞുനാറ്റിക്കാന് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മന്ത്രി ആനക്കോട്ടയില്‍ സന്ദര്‍ശനം നടത്തി.
കേരളകോണ്‍ഗ്രസ്(ബി) വൈസ് ചെയര്മാന് സ്ഥാനത്ത് നിന്ന് ഗണേശ്കുമാറിനെ നീക്കിയതിനെത്തുടര്‍ന്ന് പാര്‍ട്ടി പിളര്‍പ്പ് രൂക്ഷമായിരുന്നു. ഈ സാഹചര്യത്തില്‍ ഗണേശ്കുമാര്‍ പുതിയ പാര്‍ട്ടി രൂപികരിക്കുന്നെന്ന് വാര്‍ത്ത വന്നിരുന്നു.