കോഴിക്കോട് ഡിസിസി സെക്രട്ടറിയായ രമേശ് നമ്പിയത്തിനെതിരെ വീട്ടമ്മയുടെ പരാതി. പരാതി നല്‍കാനായി കോണ്‍ഗ്രസ്സ് നേതാവിന്റെ ഓഫീസിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. മാറാട് സ്വദേശിനിയായ വീട്ടമ്മയാണ് രമേശ് നമ്പിയത്തിന് എതിരെ പീഡനശ്രമത്തിന് പരാതി നല്‍കിയത്.
പരാതിക്കാരിയുടെ ഭര്‍ത്താവ് ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. ഇയാള്‍ക്ക് കോഴിക്കോട്ടെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് ചികിത്സാസഹായം ലഭിക്കുന്നതിന് എംപിയുടെ ശുപാര്‍ശക്കത്തിനാണ് ഡിസിസി സെക്രട്ടറിയായ രമേശ് നമ്പിയത്തിനെ സമീപിച്ചത്.
ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍, ഒറ്റയ്ക്ക് നേരിട്ട് ചെല്ലാന്‍ രമേശ് നമ്പിയത്ത് വീട്ടമ്മയോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ഇവര്‍ ഭര്‍ത്താവിനൊപ്പം ഡിഡിസി സെക്രട്ടിറിയെ കാണാന്‍ ചാലപ്പുറത്തുള്ള ഓഫീസില്‍ ചെന്നു.
എന്നാല്‍ ചികിത്സാ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്ത് വരാന്‍ പറഞ്ഞ് വീട്ടമ്മയുടെ ഭര്‍ത്താവിനെ രമേശ് പുറത്തേക്ക് അയച്ചു. ശേഷം യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുവെന്ന് യുവതി പറഞ്ഞു. പുറത്ത് പോയ ഭര്‍ത്താവ് തിരിച്ചെത്തിപ്പോഴാണ് ഡിസിസി സെക്രട്ടറിയുടെ പിടിയില്‍ നിന്നും വീട്ടമ്മയെ രക്ഷിച്ചതെന്നും പരാതിയില്‍ പറയുന്നു.
യുവതിയുടെ തലയ്ക്കും കൈക്കും പരുക്കേറ്റ വീട്ടമ്മയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. അതേസമയം ഓഫീസില്‍വെച്ച് മര്‍ദിച്ചുവെന്നാരോപിച്ച് ഇവര്‍ക്കെതിരെ രമേശ് നമ്പിയത്തും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.