ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയും ഹിസ്ബുള്‍ കമാന്‍ഡറുമായ സബ്സര്‍ അഹ്മദ് ഭട്ട് കശ്മീരില്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മിരിലെ ത്രാൽ പ്രദേശത്ത് ഇന്നു രാവിലെ നടന്ന ഏറ്റുമുട്ടലിലാണു ഭട്ട് കൊല്ലപ്പെട്ടതെന്നാണു പുറത്തുവരുന്ന വിവരം. കശ്മീരില്‍ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി എട്ട് തീവ്രവാദികളെയാണ് ഇതോടെ സൈന്യം ഇന്ന് വധിച്ചത്.
കഴിഞ്ഞദിവസം രാത്രി ഇവിടെ പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെടിവയ്പ് നടന്നതിന്റെ പശ്ചാത്തലത്തിൽ സൈന്യം നടത്തിയ പരിശോധനയിൽ അവിടെ ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയും തുടർന്ന് ഭീകരരുടെ ഒളിസങ്കേതം സൈന്യം വളയുകയായിരുന്നു.
അതേസമയം, സബ്സർ ഭട്ട് കൊല്ലപ്പെട്ടതായുള്ള വാർത്ത പരന്നതോടെ സൈന്യത്തിനു നേരെ കശ്മീരിൽ കല്ലേറു വർധിച്ചതായി റിപ്പോർട്ടുണ്ട്.