വികലാംഗയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. വികലാംഗയായ പെണ്‍കുട്ടിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് നെടുവത്തൂര്‍ എംഎല്‍എ ബി രാഘവന്റെ ഡ്രൈവര്‍ സുനിലാണ് പൊലീസിന്റെ പിടിയിലായത്. വ്യാഴ്ചാഴ്ച രാത്രിയോടെയാണ് സംഭവം. കുന്നിക്കോട് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന വികലാംഗയായ യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സുനില്‍ കാറില്‍ കയറ്റുകയായിരുന്നു.
കാറിനുള്ളില്‍ വച്ച് സുനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബഹളം വച്ചു. സംഗതി വഷളാകുമെന്ന് കണ്ടപ്പോള്‍ യുവതിയെ കാറില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച സുനിലിനെ നാട്ടുകാര്‍ കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു. നന്നായി പെരുമാറിയാണ് നാട്ടുകാര്‍ സുനിലിനെ പൊലീസില്‍ ഏല്‍പ്പിച്ചത്.
സുനിലിനെ പത്തനാപുരം സ്റ്റേഷനിലേക്ക് പോലീസ് കൊണ്ടുപോയി, പീഡനശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുനിലിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ബി രാഘവന് എംഎല്‍എ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.